ഒളിംപിക്‌സ്; ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍

0

പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യന്‍ പോരാട്ടത്തിനു തുടക്കമിട്ട് വനിതാ അമ്പെയ്ത്ത് സംഘം. വനിതാ വിഭാഗം ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറുറപ്പിച്ചു. റാങ്കിങ് റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഇന്ത്യക്കായി അങ്കിത ഭകത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരാണ് മത്സരിച്ചത്. ഇന്ത്യക്ക് ആകെ 1983 പോയിന്റുകള്‍. ആദ്യ നാല് റാങ്കിലുള്ളവര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറും. അഞ്ച് മുതല്‍ 12ാം സ്ഥാനം വരെയുള്ള ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ കളിക്കണം.

ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന രണ്ടാം സ്ഥാനത്തും മെക്‌സിക്കോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് ടീമുകളില്‍ ഒന്നായിരിക്കും. സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയെ നേരിടേണ്ടി വന്നേക്കാം.ദീപിക ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അങ്കിതയുടെ മികവാണ് ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. താരം സീസണിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

റിക്കര്‍വ് വ്യക്തിഗത പോരില്‍ അങ്കിതയാണ് ഇന്ത്യക്കായി തിളങ്ങിയത്. താരം 11ാം സ്ഥാനത്തെത്തി. ഭജന്‍ കൗര്‍ 22ാം സ്ഥാനത്തും ദീപിക കുമാരി 23ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. അങ്കിത 666 പോയിന്റും ഭജന്‍ 659 പോയിന്റും ദീപിക 658 പോയിന്റും നേടി.

Leave a Reply