കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

0

കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായിരുന്നു. കിണറിനോട് ചേർന്ന് സ്ഥാപിച്ച മോട്ടോറും നശിച്ചു.കഴിഞ്ഞ വര്‍ഷമാണ് ഈ കിണർ നിര്‍മിച്ചത്. കിണറിന്റെ ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. 20 കോല്‍ താഴ്ചയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞുപോയത്.

Leave a Reply