സേനാപതിയെ കാണാനെത്തി വേട്ടയ്യൻ! വൈറലായി ചിത്രം

0

2024 ൽ സിനിമ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2. ഇനി ഏതാനും ദിവങ്ങൾ മാത്രമേയുള്ളൂ ചിത്രം പ്രേക്ഷകരിലേക്കെത്താൻ. ശങ്കർ – കമൽഹാസൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വൻ ഹൈപ്പാണ് പ്രേക്ഷകർക്കിടയിലുള്ളത്. ഇപ്പോഴിതാ സെലിബ്രിറ്റി ഫോട്ടോഗ്രഫറായ അരുൺ പ്രസാദ് പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയെ ഹരം കൊള്ളിക്കുന്നത്.

രജനികാന്തിനും കമൽ ഹാസനുമൊപ്പമുള്ള ചിത്രമാണ് അരുൺ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യനിലെ കഥാപാത്രമായ സേനാപതിയുടെ ലുക്കിലാണ് ഉലക നായകനെ ഫോട്ടോയിൽ കാണാനാവുക. അതേസമയം കമലിനും അരുണിനൊപ്പം രജനികാന്തിനേയും ഫോട്ടോയിൽ കാണാം. വേട്ടയ്യന്റെ ലുക്കിലാണ് രജനികാന്തിനെ ഫോട്ടോയിൽ കാണാനാവുക.

‘എന്താണ് ഞാൻ പറയണ്ടേ ? ഉലകനായകൻ കമൽ ഹാസൻ സാറിനും സൂപ്പർ സ്റ്റാർ രജനി സാറിനുമൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണ്. നന്ദി പ്രപഞ്ചമേ. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം’- എന്നാണ് അരുൺ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.എന്തായാലും സൂപ്പർ താരങ്ങളുടെ ഫാൻ പേജുകളിലടക്കം ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഈ മാസം 12 നാണ് ഇന്ത്യൻ 2 തിയറ്ററുകളിലെത്തുക. ടി.ജെ ജ്ഞാനവേൽ ആണ് വേട്ടയ്യൻ സംവിധാനം ചെയ്തിരിക്കുന്നത്. ഒക്‌ടോബർ 10 ന് വേട്ടയ്യൻ ബിഗ് സ്‌ക്രീനുകളിൽ എത്തും. ലോകേഷ് കനകരാജിനൊപ്പമുള്ള കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ രജനികാന്ത്.

Leave a Reply