‘ഗംഭീര്‍’ യുഗം ആരംഭിക്കുന്നു; ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

0

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് 7 മുതലാണ് പോരാട്ടം. ഇന്ത്യയും ശ്രീലങ്കയും പുതിയ നായകന്‍മാര്‍ക്ക് കീഴിലാണ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഇന്ത്യയെ സൂര്യകുമാര്‍ യാദവും ശ്രീലങ്കയെ ചരിത് അസലങ്കയുമാണ് നയിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീറിന്റെ പരിശീലന യുഗത്തിനും ഇന്ന് ആദ്യ വിസില്‍ മുഴങ്ങുകയാണ്. ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യയില്‍ നിന്നു ഗംഭീറിലേക്കുള്ള ടീമിന്റെ പരിവര്‍ത്തനം എന്താണെന്നു ഇനിയുള്ള പോരാട്ട നാളുകള്‍ തെളിയിക്കും. അഗ്രസീവായ ഇന്ത്യയെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അന്തിമ ഇലവനെ സംബന്ധിച്ച വിവരങ്ങള്‍ മത്സരത്തിനു തൊട്ടു മുന്‍പേ അറിയാന്‍ സാധിക്കും. ആരാധകര്‍ കൗതുകത്തോടെ നോക്കുന്ന ഒരു കാര്യം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് ആരെ ഗംഭീര്‍ പരിഗണിക്കും എന്നതാണ്. ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇതില്‍ ആരെ തിരഞ്ഞെടുക്കും എന്നതു ഗംഭീറിനു തലവേദനയുണ്ടാക്കുന്നതാണ്.പരിക്കുകളുടെ സമ്മര്‍ദ്ദമാണ് സ്വന്തം മണ്ണില്‍ ശ്രീലങ്കയ്ക്ക് വെല്ലുവിളി. കഴിഞ്ഞ ദിവസങ്ങലില്‍ പേസര്‍ നുവാന്‍ തുഷാര, ദുഷ്മന്ത ചമീര എന്നിവര്‍ പരിക്കേറ്റ് പുറത്തായിരുന്നു.

കാലാവസ്ഥ ഏറെക്കുറെ അനുകൂലമാണ്. മഴ ഭീഷണിയില്ല. മത്സരം തത്സമയം സോണി സ്‌പോര്ട്‌സ് ചാനലുകളിലും സോണി ലിവിലും കാണാം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. രണ്ടാം മത്സരം നാളെയും മൂന്നാം പോരാട്ടം 30നു അരങ്ങേറും.

Leave a Reply