Thursday, March 27, 2025

ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിന് യന്ത്രത്തകരാര്‍; തിരിച്ചിറക്കി

ജിദ്ദ: ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സ്പൈസ്ജെറ്റ് വിമാനമാണ് ഒരു മണിക്കൂറിന് ശേഷം ജിദ്ദയില്‍തന്നെ തിരിച്ചിറക്കിയത്. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാവിലെ 9.45-ന് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് 036 വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്.

വിമാനം പറക്കുന്ന സമയത്ത് ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നെന്നാണ് വിവരം. വിമാനം പറന്നുയരുന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിലേക്കുതന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.ഒന്നര മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ചാല്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കാതെ ഇതേവിമാനത്തില്‍ കൊണ്ടുപോകാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍നിന്ന് ലോഞ്ചിലേക്ക് മാറ്റി.

Latest News

ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !

പഴയത് പോലെയല്ല കാര്യങ്ങൾ. റോഡില്‍ വാഹനങ്ങളുടെ പ്രളയമാണ്. പല തരത്തിലുള്ള വാഹനങ്ങൾ. അതില്‍ ഇരുചക്രം മുതല്‍ 16 ചക്രമുള്ള വലിയ ലോറികൾ വരെ പെടും. ഇത്രയേറെ...

More News