കൊളംബോ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച മൂന്ന് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ അഭാവം ശ്രീലങ്ക പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കോച്ച് സനത് ജയസൂര്യ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ് ലി, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യ ടി20 ലോകകിരീടം നേടിയതിന് പിന്നാലെ വിരമിച്ചിരുന്നു.
ശനിയാഴ്ചയാണ് ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരം. രണ്ടാമത്തെ മത്സരം ഞായറാഴ്ചയും മൂന്നാം മത്സരം ചൊവ്വാഴ്ചയുമാണ്. കോച്ചെന്ന നിലയില്‍ സനത് ജയസൂര്യയുടെ ആദ്യപരമ്പരയാണിത്
രോഹിത് ശര്‍മയും വീരാട് കോഹ് ലിയും ലോകത്തിലെ തന്നെ മികച്ച കളിക്കാരാണ്. എന്നാല്‍ രവീന്ദ്ര ജഡേജയും ഇന്ത്യയുടെ മികച്ച കളിക്കാരിലൊരാളാണ്. വിരമിച്ചതോടെ ഈ മൂന്ന് കളിക്കാരുടെ അഭാവം ഇന്ത്യക്ക് നഷ്ടമാകും. ഇത് പരാമവധി പ്രയോജനപ്പെടുത്താന്‍ ശ്രീലങ്കന്‍ താരങ്ങള്‍ തയ്യാറാകണമെന്ന് ജയസൂര്യ പറഞ്ഞു.