ബംഗളൂര്‍: അര്‍ജുനെ കണ്ടെത്താല്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങി മാല്‍പ്പ സംഘം. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി. ഇതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 100 മീറ്ററോളം ഒഴുകി പോയ ഈശ്വര്‍ മാല്‍പ്പയെ ദൗത്യ സംഘം ബോട്ടില്‍ തിരികെ എത്തിച്ചു.
ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ ‘ഈശ്വര്‍ മാല്‍പ്പ’ എന്ന സംഘത്തില്‍ എട്ടുപേരാണുള്ളത്. ഇവരില്‍ രണ്ടുപേരാണ് നദിയില്‍ ഇറങ്ങി പരിശോധന നടത്തുന്നത്. നദിയുടെ ആഴത്തിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തന സാധ്യത പരിശോധിക്കുകയാണ് സംഘം.നദിയില്‍ മണ്‍തിട്ടയില്‍ നിന്നാണ് ദൗത്യ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത പരിശോധിക്കുന്നത്. നദിയിലെ അടിയൊഴുക്ക് ശക്തമാണെന്നുമാണ് വിലയിരുത്തി.
പുഴയിലെ മണ്‍തിട്ടയ്ക്ക് സമീപം കരയില്‍നിന്ന് 130 മീറ്ററോളം മാറിയാണ് പുതിയ സിഗ്‌നല്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെയാണ് ഇപ്പോള്‍ തിരച്ചില്‍ ശക്തമാക്കിയത്. വിവിധ ഉപകരണങ്ങളുമായാണ് രാവിലെയോടെ മാല്‍പ്പ സംഘം ഷിരൂരിലെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്നോണമാണ് സിഗ്‌നല്‍ ലഭിച്ച ഇടത്ത് സംഘം മുങ്ങിപ്പരിശോധിച്ചത്. നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്‌നല്‍ ലഭിച്ചത്. അര്‍ജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍.