പരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണം: വി ശിവന്‍കുട്ടി

0

തിരുവനന്തപുരം: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സുരക്ഷ ഉറപ്പാക്കിയാകണം പരീക്ഷാ പരീശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട നെവിന്‍ ഡാല്‍വിന്‍ സുരേഷിന്റെ തിരുവനന്തപുരത്തെ വീട് സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.പരീശീലന കേന്ദ്രങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങളുടെ മേല്‍നോട്ടം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.പോസ്സ് മോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം നെവിന്റെ മൃതദേഹം രാത്രി 11.30 ഓടെ വിമാനത്താവളത്തിലെത്തും. സംസ്‌കാരം നാളെ 12 മണിക്ക് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിമാനത്താവളത്തിലടക്കം കുടുംബത്തിനാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെവിന്റെ അച്ഛന്‍ സുരേഷും കുടുംബാംഗങ്ങളുമായി മന്ത്രി സംസാരിച്ചു.

Leave a Reply