സിന്ധു അനായാസം, റോവിങില്‍ ബല്‍രാജ് പന്‍വര്‍ ക്വാര്‍ട്ടറില്‍

0

പാരിസ്: ഒളിംപിക്‌സ് ബാഡ്മിന്റണ്‍ പോരാട്ടത്തിനു അനായാസ ജയത്തോടെ തുടക്കമിട്ട് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു. രണ്ടാം ദിനത്തില്‍ റോവിങിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ബല്‍രാജ് പന്‍വര്‍ ക്വര്‍ട്ടറിലേക്ക് മുന്നേറി.

സിന്ധു മാലി ദ്വീപ് താരം ഫാത്തിമ അബ്ദുല്‍ റസാഖിനെ വീഴ്ത്തി. സ്‌കോര്‍: 21-9, 21-6. രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടി ചരിത്രമെഴുതിയ സിന്ധു ഇത്തവണ പാരിസില്‍ സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്.പുരുഷന്‍മാരുടെ റോവിങ് സ്‌കള്‍സ് റെപ്പഷാഗെ റൗണ്ടിലാണ് ബല്‍രാജ് പന്‍വര്‍ ക്വാര്‍ട്ടറുറപ്പിച്ചത്. 7.12.41 സെക്കന്‍ഡില്‍ താരം രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Leave a Reply