പത്തനംതിട്ട: റാന്നി ചെറുകുളഞ്ഞിയില്‍ കാണാതായ പത്തു വയസുകാരിയെ കണ്ടെത്തി. കുഞ്ഞ് സുരക്ഷിതയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചു. രാവിലെ 9 മണിക്കാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ പൊലീസ് ഔദ്യോഗികമായ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു.വീട്ടില്‍ നിന്നും മാറി ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഓലിക്കല്‍ എന്ന സ്ഥലത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സാഹചര്യത്തില്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. മുത്തശ്ശി കുട്ടിക്ക് ഭക്ഷണം നല്‍കിയതിന് ശേഷം അടുക്കളയില്‍ പോയി തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു.