പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ കൂടുതല്‍ വീഡിയോകളും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ വെള്ള നിറത്തിലുള്ള രാജവെമ്പാല മറ്റൊരു പാമ്പിനെ വിഴുങ്ങുന്ന അപൂര്‍വ്വ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ചില്ലുകൂട്ടില്‍ വളര്‍ത്തിയിരുന്ന വെള്ള നിറത്തിലുള്ള കൂറ്റന്‍ രാജവെമ്പാലയാണ് പാമ്പിനെ വിഴുങ്ങിയത്. രാജവെമ്പാലയ്ക്ക് തീറ്റായി മറ്റൊരു പാമ്പിനെ നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്.മെലാനിന്റെ കുറവ് കൊണ്ടാണ് പാമ്പിന് വെള്ളം നിറം. ഒരു യുവാവ് ചില്ലുകൂട്ടില്‍ കിടക്കുന്ന രാജവെമ്പാലയ്ക്ക് മുന്നിലേക്ക് മറ്റൊരു പാമ്പിനെ നീട്ടുകയായിരുന്നു. ഉടന്‍ തന്നെ രാജവെമ്പാല അതിനെ പിടികൂടുന്നത് വീഡിയോയില്‍ കാണാം.