പ്ലസ് വൺ രണ്ടാം സപ്ലിമെന്റ് അലോട്മെന്റ് ഇന്ന്; വെള്ളി, ശനി ദിവസങ്ങളിൽ പ്രവേശനം നേടാം

0

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും. അലോട്മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി ദിവസങ്ങളിൽ സ്കൂളിൽ ചേരാം. തുടർന്ന് ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. രണ്ടാം സപ്ലമെന്ററി അലോട്മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റാണ് സ്കൂൾ മാറ്റത്തിന് പരിഗണിക്കുക.

12,041 പേരാണ് രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിച്ചിരിക്കുന്നത്. മെറിറ്റിൽ മിച്ചമുള്ള 33,849 സീറ്റിലേക്കാണ് അപേക്ഷ പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ ആവശ്യത്തിന് സീറ്റില്ലെന്ന ശക്തമായ പരാതി ഉയർന്ന മലപ്പുറം ഉൾപ്പെടെ എല്ലാ ജില്ലകളിലും അപേക്ഷക്കാരെക്കാൾ കൂടുതൽ സീറ്റുകളുണ്ട്.6,528 അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ 8,604 സീറ്റുകളുണ്ട്. പത്തനംതിട്ട ജില്ലയിൽ ആകെ രണ്ട് അപേക്ഷകർ മാത്രമാണുള്ളത്. അവിടെ 2,767 സീറ്റാണ് ബാക്കി. മറ്റു ജില്ലകളിലും അവസ്ഥ സമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here