‘ഞങ്ങളുടെ സ്വപ്നചിത്രം വീണ്ടും തരികയാണ്; തള്ളാനും കൊള്ളാനുമുള്ള അവകാശം നിങ്ങൾക്കാണ്’

0

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ ഒരുക്കിയ ദേവദൂതൻ 24 വർഷത്തിനു ശേഷം വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റീ മാസ്റ്റേഡ് വേർഷനാണ് ഇന്ന് തിയറ്ററിലേക്ക് എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സിബി മലയിൽ പങ്കുവച്ച ചിത്രമാണ്.

ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ്. തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ്. പരാതികളില്ല പരിഭവങ്ങളില്ല സ്നേഹം മാത്രം എന്നാണ് സിബി മലയിൽ കുറിച്ചത്. 24 വർഷങ്ങൾക്ക് മുൻപ് ദേവദൂതന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പകർത്തിയ മോഹൻലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്.

സിബി മലയിലിന്റെ കുറിപ്പ് വായിക്കാം

എന്റെ വായനാ മുറിയിലെ ചുവരിൽ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വർഷത്തിന്റെ ചെറുപ്പമുണ്ട് . ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് പകർത്തിയ സ്നേഹചിത്രം .(പലേരിയെ ഈ കൂട്ടത്തിൽ കാണാത്തതിൽ കുണ്ഠിതപ്പെടേണ്ട ,അവൻ ‘ആർക്കോ ആരോടോ പറയാനുള്ള’ വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടൽ മുറിയിലുണ്ട് )

കാലം ഞങ്ങൾ മൂവരിലും വരുത്തിയ രൂപപരിണാമങ്ങൾ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ് … തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ് … പരാതികളില്ല പരിഭവങ്ങളില്ല ,സ്നേഹം ,സ്നേഹം മാത്രം .

LEAVE A REPLY

Please enter your comment!
Please enter your name here