ഇനി സ്റ്റൈലിഷ് പ്രഭാസ്; റൊമാന്‍റിക് ഹൊറര്‍ ‘ദി രാജാ സാബ്’ ആദ്യ ഗ്ലിംപ്‌സ് പുറത്തിറക്കി

0

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി രാജാ സാബ്’ന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവിട്ടു. സ്‌റ്റൈലിഷ് ലുക്കിലാണ് ഗാനത്തില്‍ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രില്‍ 10നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.ഫാമിലി എന്റര്‍ടെയ്നര്‍ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്റിക് കോമഡി ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദി രാജാ സാബ്’ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. നിലവില്‍ 40% ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഓഗസ്റ്റ് 2 മുതല്‍ ആരംഭിക്കും. തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സും കിംഗ് സോളമനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആര്‍ സി കമല്‍കണ്ണനാണ്.

ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Leave a Reply