കൊല്‍ക്കത്ത: നാളെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബജറ്റിലെ വിവേചനത്തിനെതിരെ പ്രതിഷേധം തുടരുമെന്നും ആവശ്യമെങ്കില്‍ യോഗത്തില്‍ നിന്ന് വാക്ക് ഔട്ട് നടത്തുമെന്നും മമത പറഞ്ഞു.
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്ക് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ണാടക, ഹിമാചല്‍, തെലങ്കാന മുഖ്യമന്ത്രിമാരും ജാര്‍ഖണ്ഡ്, പഞ്ചാബ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നില്ല.ഡല്‍ഹയിലെത്തുന്ന മമത പാര്‍ട്ടിയുടെ എംപിമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ശനിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന നീതിയ ആയോഗ് യോഗത്തിലും മമത ബാനര്‍ജി പങ്കെടുക്കും. വ്യാഴാഴ്ച മമത ബാനര്‍ജി ഡല്‍ഹിയിലേക്ക് പോകുമെന്ന് അറിയിച്ചെങ്കിലും അത് റദ്ദാക്കിയിരുന്നു.