കല്‍പ്പറ്റ: വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച കലക്ഷന്‍ സെന്ററിലാണ് നടി എത്തിയത്. തളിപ്പറമ്പ് കലക്ഷന്‍ സെന്ററില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ വിഡിയോ ഡിവൈഎഫ്‌ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു.
രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം നിഖില വിമല്‍ പാക്കിങ്ങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങാതെ നേരിട്ടിറങ്ങിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകള്‍ എത്തുന്നുണ്ട്.നിലപാടുകളും രാഷ്ട്രീയവും എന്നും തുറന്നു പറയുന്നതില്‍ മടി കാണിക്കാത്ത താരമാണ് നിഖില വിമല്‍. ഇതിന്റെ പേരില്‍ പലപ്പോഴും സൈബറാക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും കൃത്യമായ അഭിപ്രായങ്ങള്‍ എപ്പോഴും താരം തുറന്നു പറയാറുണ്ട്. അതിന്റെ തുടര്‍ച്ചയാണ് വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിഖില വിമലിന്റെ ഇടപെടല്‍.
Home entertainment രാത്രി വൈകിയും വയനാടിനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് നിഖില വിമല്‍