ചെന്നൈ: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മധുര-പരംകുടി ഹൈവേയില്‍ ബൈക്കില്‍ പോകുകയായിരുന്ന ജി രജിനി ( 36) ആണ് മരിച്ചത്. സഹയാത്രക്കാരന് അപകടത്തില്‍ പരിക്കേറ്റു.രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. വഴിയില്‍ വെച്ച് ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോള്‍ വണ്ടി നിയന്ത്രണം വിട്ടു മറിയുകയും തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആര്‍ പാണ്ടി (31) ആശുപത്രിയില്‍ ചികിത്സയിലാണ്.