ബ്രോമാന്‍സ് സിനിമയുടെ ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അപകടത്തില്‍ സംഗീതിന്റെ കഴുത്തില്‍ ചെറിയ പൊട്ടലേറ്റതായി വാര്‍ത്തകളുണ്ടായിരുന്നു. പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചുവരുന്നതായി വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംഗീത്. ഇന്ന് ആശുപത്രി വിടുമെന്നും താരം വ്യക്തമാക്കി. കൂടാതെ വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ താന്‍ പരാതി കൊടുത്തുവെന്ന് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തകള്‍ താരം തള്ളി.
സംഗീതിന്റെ കുറിപ്പ് വായിക്കാം
പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കൊരു അപകടമുണ്ടായി. ഭാഗ്യത്തിന് ഞങ്ങളെല്ലാം സുരക്ഷിതരായിരിക്കുന്നു. 24 മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു ഞാന്‍. ഇന്ന് ആശുപത്രി വിടും. എനിക്ക് ചെറിയൊരു പരുക്കാണുള്ളത് പക്ഷേ ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. ദൈവത്തിന് നന്ദി. എല്ലാ സ്‌നേഹത്തിനും ആശങ്കകള്‍ക്കും നന്ദി. നിങ്ങളുടെ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും എനിക്ക് മറുപടി നല്‍കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. ഞാന്‍ ഇപ്പോള്‍ സുരക്ഷിതനാണ്. പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്.
ഡ്രൈവര്‍ക്കെതിരെ ഞാന്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു കേസും ഉണ്ടായിട്ടില്ലെന്നും ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഇടത്തേക്ക് ഉടന്‍ തന്നെ തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാന്‍സിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കും വൈകാതെ ചിത്രം തിയറ്ററിലെത്തും.
Home entertainment ‘ചെറിയ പരിക്കുണ്ട്, ഞാന്‍ ഇപ്പോള്‍ സുരക്ഷിതനാണ്’: ഡ്രൈവര്‍ക്കെതിരെ കേസ് കൊടുത്തിട്ടില്ലെന്ന് സംഗീത്