വീണ്ടും ചരിത്രമെഴുതി മനു ഭാകര്‍! പാരിസില്‍ ഇന്ത്യക്ക് രണ്ടാം വെങ്കലം

0

പാരിസ്: മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് വെടിയൊച്ച മുഴക്കി മനു ഭാകര്‍. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ മനു ഭാകറും സരബ്‌ജോത് സിങും ചേര്‍ന്ന സഖ്യം വെങ്കലം സ്വന്തമാക്കി.

മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയന്‍ താരങ്ങളായ വോന്‍ഹോ ലീ, ജിന്‍ ഓയെ സഖ്യത്തെയാണ് വീഴ്ത്തിയത്. മികവുറ്റ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. 16-10 എന്ന സ്കോറിനാണ് ഇന്ത്യ മെഡല്‍ വെടിവച്ചിട്ടത്.രണ്ടാം മെഡല്‍ നേട്ടത്തോടെ ഒറ്റ ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു മാറി. 1900ത്തിലെ പാരിസ് ഒളിംപിക്സില്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യന്‍ അത്‍ലറ്റായിരുന്ന നോര്‍മന്‍ പ്രിച്ചാര്‍ഡ് അത്‍ലറ്റിക്സില്‍ 2 വെള്ളി മെഡല്‍ നേടിയിരുന്നു. അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടമില്ല. 124 വര്‍ഷത്തിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും മനു മാറി.

രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമായും മനു മാറി. നേരത്തെ ബാഡ്മിന്‍ണ്‍ താരം പിവി സിന്ധുവാണ് ഈ നേട്ടത്തിലെത്തിയത്.

Leave a Reply