തെന്നിന്ത്യയിൽ ഒന്നാകെ തരംഗം തീർത്ത സിനിമയാണ് 96. റാം എന്ന കഥാപാത്രമായി വിജയ് സേതുപതിയും ജാനുവായി തൃഷയും മത്സരിച്ചാണ് അഭിനയിച്ച് ആരാധകരുടെ മനം കീഴടക്കി. എന്നാൽ ജാനുവിന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തൃഷയെ ആയിരുന്നില്ല. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരെ ആയിരുന്നു. ഒരു അവാർഡ് ചടങ്ങിനിടെ വിജയ് സേതുപതി തന്നെയാണ് മഞ്ജു വാര്യരോട് ഈ കാര്യം പറയുന്നത്.
പുതിയ ചിത്രം ഫൂട്ടേജിന്റെ പ്രമോഷൻ ചടങ്ങിനിടെ ഒരു യൂട്യൂബ് ചാനലിനോടാണ് മഞ്ജു വാര്യരുടെ തുറന്നു പറച്ചിൽ. 96നു വേണ്ടിയുള്ള കോള്‍ എന്റെ അടുത്ത് എത്തിയിട്ടില്ല. അവര്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിന് മുന്നെ വേറെ വഴിക്ക് പോയി. വിജയ് സേതുപതി സർ പറഞ്ഞപ്പോഴാണ് ഞാന്‍ ഈ കാര്യം അറിയുന്നത്. കുറച്ച് മുൻപ് ഒരു അവാര്‍ഡ് ചടങ്ങിൽ വെച്ചാണ് ആ കഥാപാത്രത്തിലേക്ക് എന്നെ അന്വേഷിച്ചിരുന്നു എന്ന് സര്‍ പറഞ്ഞത്. ആ സിനിമയുടെ സമയത്ത് അവര്‍ക്ക് തന്നെ എന്തൊക്കെയോ ഡേറ്റ് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് അവര്‍ക്ക് തന്നെ ഒരു പിടി ഉണ്ടായിരുന്നില്ല. അതിന്റെ ഇടയില്‍ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവര്‍ പാതി വഴിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പിന്നീട് അവര്‍ തൃഷയിലേക്ക് എത്തി.- മഞ്ജു വാര്യർ പറഞ്ഞു.വിടുതലൈ സിനിമയില്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ താൻ പ്രേം കുമാറിന് മെസേജ് അയച്ചിരുന്നു എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. നിങ്ങളോ എന്നെ വിജയ് സേതുപതിയുടെ കൂടെ അഭിനയിക്കാൻ സമ്മതിച്ചില്ല. പക്ഷേ ഞാന്‍ ദാ ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പോകുകയായിരുന്നു മെസേജ്. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് പോലെയാണ് അത്. 96ല്‍ എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു.
Home entertainment തൃഷയെ അല്ല, ജാനുവായി ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ; വിജയ് സേതുപതി പങ്കുവച്ച രഹസ്യം