എൽകെ അഡ്വാനി വീണ്ടും ആശുപത്രിയിൽ

0

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അഡ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ന്യൂറോളജി വിഭാഗം ഡോക്ടർമാരാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.96 വയസുള്ള അദ്ദേഹത്തെ ദിവസങ്ങൾക്ക് മുൻപ് ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ഡൽഹി എംയിസിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതോടെ ആശുപത്രി വിട്ടു.

പിന്നാലെയാണ് ഇപ്പോൾ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Leave a Reply