IP68 റേറ്റിങ്, മൾട്ടിഫോക്കൽ പോർട്രെയ്‌റ്റുകൾ; വിവോ വി40 സീരീസ് ഫോണുകള്‍ ഓഗസ്റ്റില്‍

0

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി40 സീരീസ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവ ഉള്‍പ്പെടും. വിവോ വി 40, വി40 ലൈറ്റ് എന്നിവ യൂറോപ്പില്‍ ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വേരിയന്റിലും ഇതേ സവിശേഷതകള്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ച വി30 സീരീസിന്റെ പിന്‍ഗാമിയാവും ഈ സീരീസ്.

വിവോ വി40 സീരീസ് 5,500mAh ബാറ്ററിയോട്കൂടിയ ഏറ്റവും മെലിഞ്ഞ ഫോണായിരിക്കാനാണ് സാധ്യത. 2,800 x 1260 പിക്‌സലുള്ള 6.78 ഇഞ്ച് 3ത്രീ കര്‍വ്ഡ് AMOLED ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റുമായിരിക്കാം ഇതിന്റെ പ്രത്യേകത. Adreno 720 GPUയോട് കൂടിയ Qualcomm Snapdragon 7 Gen 3 ആണ് ഇതിന് കരുത്തുപകരുക. ഇത് ഒരു പുതിയ ഇന്‍ഫിനിറ്റി ഐ ക്യാമറ മൊഡ്യൂളുമായാണ് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68 റേറ്റിങ്ങോടെയാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. യുഎസ്ബി ടൈപ്പ്-സി ചാര്‍ജര്‍ വഴി 80W ഫാസ്റ്റ് ചാര്‍ജിംഗിനെ ഈ ഉപകരണം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണക്റ്റിവിറ്റിയെക്കുറിച്ച് പറയുകയാണെങ്കില്‍, Wi-Fi 6, ബ്ലൂടൂത്ത് 5.4, NFC എന്നിവയോടൊപ്പം ഇത് എത്തുമെന്നാണ് പ്രതീക്ഷ. ഗംഗാസ് ബ്ലൂ, ലോട്ടസ് പര്‍പ്പിള്‍, ടൈറ്റാനിയം ഗ്രേ കളര്‍ ഓപ്ഷനുകളിലായിരിക്കും സീരീസ് ലോഞ്ച് ചെയ്യുക. 50MP പ്രൈമറി + 50MP അള്‍ട്രാ വൈഡ്, 50 എംപി മുന്‍ കാമറ എന്നിവയാണ് കാമറ സെക്ഷനില്‍ ഉള്‍പ്പെടുന്നത്. മൾട്ടിഫോക്കൽ പോർട്രെയ്‌റ്റുകൾക്കുള്ള പിന്തുണയോടെ സീസ് ഒപ്‌റ്റിക്‌സ് ക്യാമറ സജ്ജീകരണവുമായാകും സ്മാർട്ട്‌ഫോൺ എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here