തരംഗത്തിലൂടെ ടൊവിനോ തോമസിന്റെ നായികയായി എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ശാന്തി ബാലചന്ദ്രൻ. തുടർന്ന് നിരവധി സിനിമകളിൽ താരം വേഷമിട്ടു. ഇപ്പോൾ ശ്രദ്ധനേടുന്നത് വർക്കൗട്ട് വിഡിയോ പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ്. ഒരു പുഷ് അപ് പോലും ചെയ്യാൻ കഴിയാതിരുന്നിടത്തുനിന്നും വലിയ മാറ്റം തനിക്കുണ്ടായി എന്നാണ് ശാന്തി പറയുന്നത്. മൂന്ന് വർക്കൗട്ടുകളുടെ വിഡിയോയും നടി പങ്കുവച്ചു.
പോപ്പിന്‍ ഫ്രഷിന്റെ പില്‍സ്ബറി ഡഫ്‌ബോയെ പോലെയുള്ള പെണ്‍കുട്ടിയാണ് ഞാന്‍ എന്നാണ് എപ്പോഴും പറയാറുള്ളത്. വലിയ ശക്തിയുള്ള ആളൊന്നുമായിരുന്നില്ല ഞാൻ. അതിനാല്‍ ഈ വര്‍ഷം വരെ ഒരു പുഷ് അപ് പോലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 2024 ന്റെ ആദ്യ പകുതിയോടെ എന്റെ മൃദുലമായ ശരീരത്തിന് സ്വപ്‌നം കാണാന്‍ പോലുമാവാത്ത പലതും ചെയ്യാനാകുമെന്ന് ഞാന്‍ മനസിലാക്കി. ഞാന്‍ നടത്തിയ പുരോഗതി ആഘോഷിക്കാന്‍ മൂന്ന് വിഡിയോ പോസ്റ്റ് ചെയ്യുന്നു. പിസ്റ്റള്‍ സ്വാട്ട്, ഹാങ്ങിങ് ക്‌നീ റേയ്‌സ്, ആദ്യത്തെ പുഷ് അപ് എന്നിവയുടേതാണ് വിഡിയോ. എന്റെ പരിശീലകർക്ക് നന്ദി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നത് മനോഹരമാണ്.- താരം കുറിച്ചു.2017ൽ തരംഗത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനു ശേഷം ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയിൽ അഭിനയിച്ചു. ഗുൽമോഹർ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു. സ്വീറ്റ് കാരം കോഫി എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി. ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത ‘എന്നെന്നും’ ആണ് ശാന്തിയുടെ പുതിയ പ്രോജക്ട്.
Home entertainment ‘എന്റെ മൃദുല ശരീരത്തിൽ ഇത്ര കരുത്തുണ്ടെന്ന് ഞാൻ അറിഞ്ഞില്ല’: വർക്കൗട്ട് വിഡിയോയുമായി ശാന്തി ബാലചന്ദ്രൻ