‘ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല’; കേരളക്കരയുടെ സ്നേഹത്തിൽ വീണ് രശ്മിക മന്ദാന; നന്ദി കുറിച്ച് താരം

0

കഴിഞ്ഞ ദിവസമാണ് താരസുന്ദരി രശ്മിക മന്ദാന കേരളത്തിലെത്തിയത്. താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം വൈറലായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ഇത്രത്തോളം സ്‌നേഹവും കരുതലും ലഭിക്കുമെന്ന് കരുതിയിരുന്നില്ല എന്നാണ് താരം കുറിച്ചത്. പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

ജൂലൈ 25 ന് ഞാന്‍ കേരളത്തിലെ കരുനാഗപ്പള്ളിയില്‍ പോയി. എല്ലാം കൃത്യമായി ഒരുക്കിയിട്ടുണ്ടായിരുന്നു. പക്ഷേ ഞാന്‍ അവിടെ എത്തിയപ്പോള്‍ എനിക്ക് ലഭിച്ച സ്‌നേഹം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ അത് തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ ഹൃദയം വല്ലാതെ നിറഞ്ഞു. ദൈവമേ, നിങ്ങള്‍ എത്ര ഓമനകളാണ്. നന്ദി. ഐ ലവ് യൂ. നിങ്ങളെനിക്ക് നല്‍കിയ കരുതല്‍ എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി. ഇത്ര സ്‌നേഹം ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്തത് എന്നെനിക്ക് അറിയില്ല. പക്ഷേ അനുഗ്രഹിക്കപ്പെതായി തോന്നുന്നു. നന്ദി. – രശ്മിക കുറിച്ചു.ഒരു കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെടുത്തിയാണ് രശ്മിക കരുനാഗപ്പള്ളിയിലെത്തിയത്. താരത്തെ കാണാന്‍ നൂറു കണക്കിന് പേരാണ് ഒത്തുകൂടിയത്. മലയാളത്തിലുള്ള താരത്തിന്റെ സംസാരവും ഡാന്‍സുമെല്ലാം ആരാധകരുടെ മനസു കീഴടക്കിയിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷമായിരുന്നു രശ്മികയുടെ കേരള സന്ദര്‍ശനം.

Leave a Reply