തേയില ഫാക്ടറിയിൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങി; തൊഴിലാളി മരിച്ചു

0

തൊടുപുഴ: ഇടുക്കി പീരുമേടിലെ തേയില ഫാക്ടറിയിൽ പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് (37) ആണ് മരിച്ചത്. കൃത്യമായ ഇടവേളകളിൽ യന്ത്രത്തിന്റെ വാതിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇതിനിടെയാണ് തൊഴിലാളികൾ യന്ത്രത്തിനുള്ളിൽ അടിയുന്ന തേയില മാറ്റുന്നത്.

വെള്ളിയാഴ്ച ഇത്തരത്തിൽ തേയില മാറ്റുന്നതിനിടെ വാതിൽ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രാജേഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കമ്മിഷൻ അംഗം വികെ ബീനാകുമാരി നിർദേശിച്ചു. രാജേഷിന്‍റെ സംസ്കാരം ഇന്നു രാവിലെ 10ന് പട്ടുമല പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: സുധ. മക്കൾ: സൗപർണിക, സിദ്ധാർഥ്‌.

LEAVE A REPLY

Please enter your comment!
Please enter your name here