പാരിസ്: ഒളിംപിക്‌സ് ഹോക്കിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നു സമനില പിടിച്ച് ഇന്ത്യ. 2016 ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാക്കളും കരുത്തരുമായ അര്‍ജന്‍റീന ഇന്ത്യ രണ്ടാം പോരില്‍ സമനിലയില്‍ പിടിച്ചു. 1-1നാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
നാലാം ക്വാര്‍ട്ടറിന്‍റെ അവസാനം വരെ ഇന്ത്യ പിന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണാറില്‍ നിന്നു ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്കായി സമനില ഗോള്‍ നേടിയത്.രണ്ടാം ക്വാര്‍ട്ടറിന്റെ 22ാം മിനിറ്റിലാണ് അര്‍ജന്‍റീന ലീഡെടുത്തത്. ലുക്കാസ് മാര്‍ട്ടിനെസാണ് ഗോള്‍ നേടിയത്.
ഏറെ ആശയക്കുഴപ്പങ്ങള്‍ അവസാന ഘട്ടത്തില്‍ അരങ്ങേറി. മൂന്ന് തവണയാണ് ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ എടുത്തത്. ഇതില്‍ മൂന്നാം വട്ടമെടുത്ത ഷോട്ടാണ് ഗോളായി മാറിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയിരുന്നു.