തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിന് ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാത്ത പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിനാണ് അദാലത്ത്.തദ്ദേശ അദാലത്തിന്റെ പരാതി പരിഹാര പോർട്ടലിന്റെ ലോഞ്ചിംഗ് ഇന്നലെ വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരത്ത് വച്ച് നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് adalat.lsgkerala.gov.in പോർട്ടലിൽ പരാതികൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഷിബു കെ.കെ, അസിസ്റ്റന്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാര്യാലയം. ഫോൺ: 9847235884.