ബിഎസ്എന്‍എല്ലിന് സര്‍ക്കാരിന്റെ കൈത്താങ്ങ്, ബജറ്റില്‍ ടെലികോം മേഖലയ്ക്ക് വകയിരുത്തിയതില്‍ ഭൂരിഭാഗവും പൊതുമേഖല സ്ഥാപനത്തിന്; നീക്കിവെച്ചത് 82,916 കോടി രൂപ

0

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ടെലികോം മേഖലയ്ക്ക് മികച്ച പരിഗണന. മൊത്തം 1.28 ലക്ഷം കോടി രൂപയാണ് ടെലികോം മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ ഒരു ലക്ഷം കോടി രൂപയും ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നി പൊതുമേഖല ടെലികോം കമ്പനികള്‍ക്കാണ്.

പുനഃസംഘടനയ്ക്കും സാങ്കേതികവിദ്യയുടെ പരിഷ്‌കരണത്തിനുമായി ബിഎസ്എന്‍എല്ലിന് മാത്രം 82,916 കോടിയാണ് നീക്കിവെച്ചത്. ഫൈവ് ജിയിലേക്ക് കടക്കുന്ന ബിഎസ്എന്‍എല്ലിന് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.മറ്റു സ്വകാര്യ ടെലികോം കമ്പനികളുമായി ആരോഗ്യകരമായ മത്സരത്തിന് ബിഎസ്എന്‍എല്ലിനെ പ്രാപ്തമാക്കാന്‍ ഈ തുക ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ രാജ്യമൊട്ടാകെ ഫോര്‍ജി സേവനം ബിഎസ്എന്‍എല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണവും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply