‘ദൈവാനുഗ്രഹം’; നവജാത ശിശുവിന് 25 വിരലുകള്‍!

0

ബംഗളൂരു: 13 കൈവിരലുകളും പന്ത്രണ്ട് കാല്‍ വിരലുകളുമായി അസാധാരണമായി കുഞ്ഞ് ജനിച്ചു. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയിലാണ് സംഭവം. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരത്തില്‍ ഒരു കുഞ്ഞ് പിറന്നതെന്നാണ് വീട്ടുകാര്‍ പറയന്നത്.

കുഞ്ഞിന്റെ വലതുകൈയില്‍ ആറുവിരലുകളും ഇടത്തേ കൈയില്‍ ഏഴുവിരലുകളുമാണ് ഉള്ളത്. ഇരുകാലുകളിലമായി ആറ് വീതം വിരലുകളാണ് ഉള്ളത്. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ പിതാവ് ഗുരപ്പ കോണൂര്‍ സന്തോഷം പ്രകടിപ്പിച്ചു. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരമൊരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കാനായതെന്ന് അമ്മ ഭാരതി പറഞ്ഞു. ശിശുക്കളില്‍ അധിക വിരലുകളും കാല്‍വിരലുകളും ഉണ്ടാകുന്ന അപൂര്‍വ ജനിതക വൈകല്യമായ പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

Leave a Reply