ജിഎം കടുക്: സുപ്രീം കോടതിയില്‍ ഭിന്ന വിധി, നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

0

ന്യൂഡല്‍ഹി: ജനിതക മാറ്റം വരുത്തിയ കടുക് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്ര തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഭിന്ന വിധി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രണ്ട് വ്യത്യസ്ത വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് നാഗരത്ന കേന്ദ്ര തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് കരോള്‍ അതിനോടു യോജിച്ചില്ല. അതേസമയം ജനിതകമാറ്റം വരുത്തിയ(ജിഎം) വിളകളെക്കുറിച്ചുള്ള ദേശീയ നയം രൂപീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുന്ന കാര്യത്തില്‍ രണ്ട് ജഡ്ജിമാരും ഒരു പോലെ നിലപാടെടുത്തു.

വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിനും പരീക്ഷണണത്തിനുമായി ഹൈബ്രിഡ് കടുക് ഡിഎംഎച്ച്-11കൃഷി ചെയ്യുന്നതിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്.വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുന്നില്‍ വെക്കാനും ബെഞ്ച് തീരുമാനിച്ചു. ജിഎം വിളകളെക്കുറിച്ചുള്ള ദേശീയ നയം രൂപീകരിക്കുന്നതിന് നാല് മാസത്തിനുള്ളില്‍ പരിസ്ഥിതി മന്ത്രാലയം വിദഗ്ധരുമായി കൂടിയാലോചന നടത്തണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ആക്ടിവിസ്റ്റ് അരുണ റോഡ്രിഗസും എന്‍ജിഒ ജീന്‍ കാമ്പെയിനും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

Leave a Reply