പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മേഘ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മരിച്ചനിലയില്‍

0

കൊച്ചി:പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സണ്‍ (29) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here