2004ന് ശേഷം ഇതാദ്യം; ബ്രസീല്‍ പുരുഷ ഫുട്ബോള്‍ ടീം ഒളിംപിക്‌സിനില്ല

0

ടോക്കിയോ: ഫിഫ ലോകകപ്പില്‍ അഞ്ച് കിരീടങ്ങളുമായി ബ്രസീലിനാണ് ആധിപത്യം. എന്നാല്‍ കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടറില്‍ ഫൈനലില്‍ പുറത്തായതോടെ ടീമിന് കിരീട വരള്‍ച്ച തുടരുകയാണ്. 2019 ലെ കോപ്പ ഫൈനലില്‍ പെറുവിനെ 3-1 ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ അവസാനമായി ടൂര്‍ണമെന്റില്‍ കിരീടം നേടിയത്.

എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സ് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ബ്രസീലിന്റെ അണ്ടര്‍ 23 ടീം ആഘോഷിച്ചു. രണ്ട് സ്വര്‍ണ്ണ മെഡലുകളോടെ, അര്‍ജന്റീന, സോവിയറ്റ് യൂണിയന്‍, ഉറുഗ്വേ എന്നിവയ്ക്കൊപ്പം ഒളിംപിക്സിലെ മികച്ച ടീമുകള്‍ക്കൊപ്പം രണ്ടാം സ്ഥാനക്കാരായി തുടരുകയാണ്. എന്നാല്‍ ഇത്തവണ പാരിസ് ഒളിംപിക്സില്‍ ബ്രസീല്‍ പുരുഷ ടീം കളത്തിലിറങ്ങില്ല, തങ്ങളുടെ പ്രതാപകാലം തിരിച്ച് പിടിക്കാനുള്ള ടീമിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണിത്.2024 ഫെബ്രുവരിയില്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോട് 0-1 ന് പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ പുരുഷ ടീം ഒളിംപിക്സില്‍ കളിക്കാത്തത്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി അര്‍ജന്റീന അവസാന ഗ്രൂപ്പ് ഘട്ട കാമ്പെയ്ന്‍ പൂര്‍ത്തിയാക്കിയത്. പാരിസില്‍ 16 രാജ്യങ്ങളുടെ പുരുഷ ഫുട്ബോള്‍ ടീമുകളാണ് യോഗ്യത നേടിയത്.

ഗ്രൂപ്പ് എ: ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഗിനിയ, ന്യൂസിലാന്‍ഡ്

ഗ്രൂപ്പ് ബി: അര്‍ജന്റീന, മൊറോക്കോ, യുക്രൈന്‍, ഇറാഖ്

ഗ്രൂപ്പ് സി: ഉസ്‌ബെക്കിസ്ഥാന്‍, സ്‌പെയിന്‍, ഈജിപ്ത്, ഡൊമിനിക്കന്‍ റിപ്പബ്ലിക്

ഗ്രൂപ്പ് ഡി: ജപ്പാന്‍, പരാഗ്വേ, മാലി, ഇസ്രയേല്‍

Leave a Reply