ലോകത്ത് ആദ്യം; ജപ്പാനില്‍ ജീവനക്കാരുടെ ചിരി അളക്കാന്‍ എഐ സിസ്റ്റം

0

ടോക്കിയോ: എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിച്ച് ജപ്പാനിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല. ജാപ്പനീസ് കമ്പനിയായ ഇന്‍സ്റ്റ വിആര്‍ വികസിപ്പിച്ചെടുത്ത ‘മിസ്റ്റര്‍ സ്മൈല്‍’ എന്ന എഐ സംവിധനമാണ് ജീവനക്കാരെ അളക്കുന്നത്.

സൂപ്പര്‍മാക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം കൃത്യമായി റേറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാരുടെ പെരുമാറ്റം, മുഖത്തെ ചിരി എന്നിവ നിരീക്ഷിക്കാന്‍ സംവിധാനത്തിന് കഴിയും.സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ എയോണ്‍ ആണ് ഈ സംവിധാനം തങ്ങളുടെ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചത്. ലോകത്താദ്യമായി ‘ചിരി അളക്കുന്ന എഐ സംവിധാനം’ തങ്ങളാണ് ഉപയോഗിച്ചതെന്ന് എയോണ്‍ അവകാശപ്പെടുന്നു.ജപ്പാനില്‍ 240 സ്റ്റോറുകളാണ് എയോണിനുള്ളത്. ഈ സംവിധാനത്തിലൂടെ ജീവനക്കാരുടെ ചിരി ഉറപ്പാക്കാനും ഉപഭോക്താക്കളെ പരമാവധി സംതൃപ്തരാക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആദ്യം എട്ട് സ്റ്റോറുകളില്‍ ഏകദേശം 3,400 ജോലിക്കാരുളള സ്ഥലങ്ങളില്‍ പരീക്ഷണം നടത്തി. മൂന്ന് മാസത്തിനിടെ ജോലിയില്‍ ജീവനക്കാരുടെ പെരുമാറ്റം 1.6 മടങ്ങ് വരെ മെച്ചപ്പെട്ടതായുമാണ് കണ്ടെത്തല്‍.മുഖഭാവങ്ങള്‍, വോയ്സ് വോളിയം, ആശംസകളുടെ ടോണ്‍ എന്നിവയുള്‍പ്പെടെ 450-ലധികം ഘടകങ്ങള്‍ ഈ സംവിധാനം അളക്കും.

Leave a Reply