വ്യാജ സ്വര്‍ണം: പണം തട്ടി പുഴയില്‍ ചാടിയവരില്‍ ഒരാള്‍ ആശുപത്രിയില്‍ കസ്റ്റഡിയില്‍; പണവുമായി മൂന്നു പേര്‍ മുങ്ങി

0

തൃശൂർ: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം തട്ടി പുഴയിൽ ചാടിയ ഉത്തരേന്ത്യൻ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുൾ സലാമാണ് പിടിയിലായത്. പണം സംഘത്തിലുള്ള മറ്റുള്ളവർ കൊണ്ടു പോയെന്നും പ്രതി പൊലീസിന് മൊഴി നൽകി. സ്വർണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്നാണ് നാലു ലക്ഷം രൂപ ഇവർ തട്ടിയെടുത്തത്.

പണവുമായി രക്ഷപ്പെടുന്നതിനായി പുഴയില്‍ ചാടിയപ്പോള്‍ പരിക്കേറ്റയാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കിയ ശേഷം മറ്റു മൂന്ന് പ്രതികൾ കടന്നു കളയുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ അബ്ദുൾ സലാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നാദാപുരം സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റുകയായിരുന്നു. വ്യാജ സ്വര്‍ണം കൈമാറി ട്രാക്കിലൂടെ പോവുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പുഴയിലേക്കു ചാടി. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സ്വർണ തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് മനസിലായത്.

Leave a Reply