കണ്ണും പൂട്ടി വിശ്വസിക്കരുത്, എല്ലാ സാലഡുകളും ആരോഗ്യകരമല്ല

0

ഒരു നൂറ്റാണ്ട് മുൻപ് മെക്സിക്കോയിലെ ഒരു ഇറ്റാലിയൽ റെസ്റ്റൊറന്റിൽ പരീക്ഷിച്ചു വിജയിച്ച ‘സാലഡ്’ ഇപ്പോൾ ആരോഗ്യകരമായ ഭക്ഷണം എന്നതിന്റെ പര്യായമായി മാറിയിരിക്കുകയാണ്. മുട്ട, ചീര, ചീസ്, നാരങ്ങാനീര് തുടങ്ങിയവ ചേർത്തുണ്ടായ അന്നത്തെ സാലഡിന്റെ മുഖം ഇപ്പോൾ ആകെ മാറി. പഴങ്ങളും പച്ചക്കറികളും മുട്ടയും മാംസവും ഡ്രൈഫ്രൂട്സും മൊക്കെയായി പല തരം വെറൈറ്റി സാലഡുകൾ ഇന്ന് നിലവിലുണ്ട്. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. പ്രധാന ഡിഷ് ആയും സൈഡ് ഡിഷ് ആയും സലാഡ് ഉപയോഗിക്കുന്നവരുണ്ട്.

എന്നാൽ എല്ലാ സലാഡും ഒരു പോലെ ആരോഗ്യകരമാണോ? ഉയർന്ന കലോറിയുള്ള ചേരുവകൾ സാലഡില്‍ ഉൾപ്പെടുത്തുന്നതും വറുത്ത ടോപ്പിങ്ങും അവയുടെ പോഷകമൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കാനും ആരോഗ്യം മോശമാക്കാനും സാധ്യതയുണ്ട്.

സാലഡിനെ കുറിച്ചുള്ള മിഥ്യാധാരണകള്‍ നീക്കാം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രധാന ഭക്ഷണമാണ് സാലഡ്. പ്രോട്ടീനും വിറ്റാനും ധാതുക്കളും തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു ഫുള്‍ പാക്ക്. എന്നാല്‍ വിവേകമില്ലാതെ തെരഞ്ഞെടുക്കുന്ന ചേരുകവകള്‍ സാലഡിന്‍റെ പോഷക മൂല്യം കുറയ്ക്കുകയും വിപരീത ഫലമുണ്ടാക്കുകയും ചെയ്യുന്നു.

ചില കലോറി നിറഞ്ഞ സലാഡുകളിൽ ഒരു ബർഗറിനോ വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സിലോ ഉള്ള അത്രയും കൊഴുപ്പ് ഉണ്ടാകും. എന്നാല്‍ ഇത് തിരിച്ചറിയാതെ നിരവധി ആളുകള്‍ എല്ലാത്തരം സാലഡും ആരോഗ്യകരമെന്ന് വിശ്വസിക്കുന്നു.

സാലഡ് ഡ്രസിങ്ങില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും

1- തൗസന്‍റ് ഐലന്‍സ്(അമേരിക്കന്‍ സാലഡ് ഡ്രസിങ്), ക്രീമി റാഞ്ച്, ബ്ലൂ ചീസ് തുടങ്ങിയ കൊഴുപ്പുള്ളവ സാലഡില്‍ ഉപയോഗിക്കരുത്.

2- വറുത്ത നട്സ്, ചിക്കന്‍, നാച്ചോസ് തുടങ്ങിയവ ഒഴിവാക്കണം.

3- അമിതമായ ഉപ്പും പഞ്ചസാരയും ഉപയോഗിക്കാന്‍ പാടില്ല

സീസണൽ പച്ചക്കറികളും പഴങ്ങളും, വേവിച്ച പയർവർഗങ്ങൾ, ചിക്കൻ, മുട്ട തുടങ്ങിയവയ് ക്കൊപ്പം ഡ്രൈ ഫ്രൂട്സ് എന്നിവയും സലാഡിൽ ഉപയോഗിക്കാം.

തുടര്‍ന്ന് നാരങ്ങാനീര്, വിനാഗിരി, ഒലിവ് ഓയിൽ, ഉപ്പ്, സോസ്, മല്ലിയില/ പുതിന, തൈര് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് സാലഡ് ഡ്രസിങ് ഉണ്ടാക്കുന്നതാണ് മികച്ചത്.

വയറിന് പ്രശ്നമുള്ളവരാണെങ്കില്‍ ധാരാളം അസംസ്കൃത പച്ചക്കറികള്‍ കഴിക്കുന്നത് വയറു വീർക്കുന്നതിനും നെഞ്ചരിച്ചിലിനും കാരണാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പച്ചക്കറികള്‍ വേവിച്ചോ ഗ്രിൽ ചെയ്തോ സാലഡില്‍ ഉള്‍പ്പെടുത്താം.

Leave a Reply