Sunday, March 16, 2025

ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി ധനുഷ്

ധനുഷിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷിനൊപ്പം നാഗാർജുനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷിന്റെ 41-ാം പിറന്നാളിനോടനുബന്ധിച്ച് കുബേരയിലെ താരത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ധനുഷ് ആരാധകർക്കുള്ള ഒരു പിറന്നാൾ സമ്മാനം കൂടിയാണ് കുബേരയുടെ പുതിയ പോസ്റ്റർ.

ചെളി പിടിച്ച് മുഷിഞ്ഞ ഷർട്ട് ധരിച്ച് നിരാശയോടെയിരിക്കുന്ന ധനുഷിനെയാണ് ചിത്രത്തിൽ കാണാനാവുക. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി ആണ് ചിത്രം നിർമ്മിക്കുന്നത്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.ധനുഷിന്റെ കരിയറിലെ 51-ാമത്തെ ചിത്രമായാണ് കുബേര പ്രഖ്യാപിക്കപ്പെട്ടത്. ഡിസംബറിൽ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷ. രായനാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. രായനെന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് ധനുഷെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഈ മാസം 26 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Latest News

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...

More News