പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഇന്നലെ രാത്രിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭീകരവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളിൽ പ്രതിയാണ് ഇയാൾ.നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ സംഘത്തിലെ അംഗമാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.