കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പൊലീസ് കേസെടുത്തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ എറണാകുളം എംജി റോഡിലാണ് സിനിമാ ഷൂട്ടിങിനിടെ അപകടമുണ്ടായത്. അപകടത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിസരത്തുണ്ടായ ഒരു ബൈക്ക് യാത്രികനും പരിക്കുണ്ട്.ചെയ്‌സിങ് സീന്‍ ചിത്രീകരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു, തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.