കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,600 രൂപ. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 ആയി.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം ഇന്നലെ വരെ കുറഞ്ഞത്. ഇന്നലെ രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം 800 രൂപ താഴുകയായിരുന്നു.ഇറക്കുമതി തീരുവ കുറച്ച കേന്ദ്ര നടപടിയെ സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍ സ്വാഗതം ചെയ്തിരുന്നു.