പത്തനംതിട്ട: രാത്രിയിൽ ശബ്ദംകൂട്ടിവച്ച് പാട്ടുവെച്ചതിന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.കലഞ്ഞൂർ ഇളമണ്ണൂർ പൂതങ്കരയിലാണ് സംഭവമുണ്ടായത്. പൂതങ്കര കാവിൽ പടിഞ്ഞാറ്റേതിൽ അനീഷി (32)നാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ പൂതങ്കര സന്ദീപ് ഭവനിൽ സന്ദീപിനെ (34) അടൂർ പൊലീസ് അറസ്റ്റുചെയ്തു.വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. പാട്ട് വച്ചിരിക്കുന്നതു കേട്ട് അനീഷിന്റെ വീട്ടിലേക്ക് സന്ദീപ് എത്തി. ഇരുവരും തമ്മില്‍ വാക്കുതർക്കമാവുകയും തുടര്‍ന്ന് വെട്ടുകയും ആയിരുന്നു. തലയ്ക്കും ചെവിയിലും വെട്ടുകത്തിവെച്ചാണ് വെട്ടിയത്.
ബോധംകെട്ട അനീഷിന്റെ തലയിലേക്ക് സന്ദീപ് തന്നെ വെള്ളം കോരി ഒഴിച്ചു.അനീഷിന്റെ അമ്മ അറിയിച്ചതനുസരിച്ച് എത്തിയ പോലീസുകാരാണ് ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.