ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂടല്ലൂരിലെ എഐഎഡിഎംകെ ( പളനിസാമി വിഭാഗം) പ്രവര്‍ത്തകനായ പത്മനാഭനെയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.പുതുച്ചേരി അതിര്‍ത്തിക്ക് സമീപം വെച്ചായിരുന്നു അക്രമം. ബാഗൂര്‍ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പത്മനാഭനെ കാറിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പത്മനാഭന്റെ ഇരുചക്രവാഗനത്തെ അക്രമിസംഘത്തിന്റെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കടന്നുകളഞ്ഞ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.