വിന്റേജ് ലുക്കിൽ അജിത്തും തൃഷയും; വിടാമുയർച്ചി പുതിയ പോസ്റ്റർ

0

അജിത്തിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. ഇപ്പോഴിതാ വിടാമുയര്‍ച്ചിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നായികയായ തൃഷയുടെ മുഖം ആദ്യമായി ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയുമുണ്ട് പുതിയ പോസ്റ്ററിന്.

ചിരിച്ചു കൊണ്ട് നിൽക്കുന്ന അജിത്തിനെയും തൃഷയേയുമാണ് പോസ്റ്ററിൽ കാണാനാവുക. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജൂലൈ ഒന്നിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.മഗിഴ് തിരുമേനിയും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. . ഓം പ്രകാശാണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Leave a Reply