മഞ്ജു വാര്യരെയും ദിലീപിനേയും പോലെ തന്നെ മലയാളികൾക്ക് ഇഷ്ടമാണ് ഇവരുടെ മകൾ മീനാക്ഷിയെയും. കുട്ടിക്കാലം മുതൽ തന്നെ മീനാക്ഷിയും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്തിരിക്കുകയാണ് മഞ്ജുവും മീനാക്ഷിയും. ദിലീപിനെയും കാവ്യ മാധവനെയും മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞതിന് ശേഷം ദിലീപിനൊപ്പമാണ് മീനാക്ഷിയുടെ ജീവിതം. ദിലീപിനൊപ്പം പൊതുവേദികളിലെത്തുന്ന മീനാക്ഷിയുടെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മീനാക്ഷി എംബിബിഎസ് ബിരുദം നേടിയ വിവരം ദിലീപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. താരപുത്രിയുടെ ഡാൻസ് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്.1998 ലാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരാകുന്നത്. 2014 ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. അതേസമയം തമിഴ്, മലയാളം സിനിമകളുടെ തിരക്കുകളിലാണിപ്പോൾ മഞ്ജു വാര്യർ. നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ് സേതുപതിക്കൊപ്പമുള്ള വിടുതലൈ പാർട്ട് 2, ഫൂട്ടേജ് എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ.
Home entertainment അച്ഛന് പിന്നാലെ അമ്മയെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് മീനാക്ഷി; തിരിച്ച് ഫോളോ ചെയ്ത് മഞ്ജുവും