വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0

തൃശൂര്‍: ചെറുതുരുത്തി വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായത്. പമ്പില്‍ തീപിടിത്തമുണ്ടായതോടെ തൃശൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പമ്പിലെ ടാങ്കിലേക്ക് ഉള്‍പ്പെടെ തീ പടരുമോ എന്ന ഭയവുമുണ്ടായിരുന്നു. സമീപത്ത് തുണിക്കടകളും മറ്റുമുണ്ടായിരുന്നെങ്കിലും തീ പടര്‍ന്നുപിടിക്കാഞ്ഞതിനാല്‍ വന്‍നാശനഷ്ടം ഒഴിവായി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

Leave a Reply