പാകിസ്ഥാൻ കെണിയിൽ, ഇന്ത്യക്കെതിരെ ജീവൻമരണ പോരാട്ടം

0

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തിന്റെ കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യ ആദ്യ കളിയിൽ അയർലൻഡിനെ വീഴ്ത്തി നിൽക്കുമ്പോൾ പാകിസ്ഥാൻ ആതിഥേയരായ അമേരിക്കയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഞെട്ടി നിൽക്കുന്നു.(With Pakistan in the trap,a life-and-death battle against India,)

അമേരിക്ക തുടരെ രണ്ട് മത്സരങ്ങൾ ജയിച്ച് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. യുഎസ്എയുടെ രണ്ട് വിജയങ്ങൾ ഗ്രൂപ്പിന്റെ സമവാക്യങ്ങളും മാറ്റുകയാണ്.പാകിസ്ഥാനാണ് ഇക്കാര്യത്തിൽ പെട്ടിരിക്കുന്നത്. അവർക്ക് ഇനിയുള്ള മത്സരങ്ങൾ വിജയത്തിൽ കുറഞ്ഞതൊന്നും ആശ്വാസം നൽകില്ല. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് സൂപ്പർ 8ൽ എത്തുക. ഇന്ത്യയും പാകിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യുഎസ്എ ആ കണക്കുകൂട്ടൽ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാൽ തന്നെ പാകിസ്ഥാന് ജീവൻമരണമാണ്.സൂപ്പർ ഓവറിലേക്ക് നീണ്ട പോരാട്ടത്തിലാണ് യുഎസ്എ പാകിസ്ഥാനെ അട്ടിമറിച്ചത്. ഈ ലോകകപ്പിലെ ആദ്യ അട്ടിമറിയും ഇതുതന്നെ.

Leave a Reply