വില്ലൻ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും കഴിവ് തെളിയിച്ച നടനാണ് മോഹൻ ജോസ്. ഇപ്പോഴിതാ സുരേഷ് ഗോപിയുമായുള്ള തന്റെ ബന്ധത്തേക്കുറിച്ച് തുറന്ന് പറയുകയാണ് നടൻ. സുരേഷ് ഗോപിക്ക് ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ടെന്ന് മോഹൻ പറഞ്ഞു. തനിക്ക് മകൾ ജനിച്ചപ്പോൾ സിനിമ രംഗത്തു നിന്നും ആദ്യമായി പത്ത് കുഞ്ഞുടുപ്പകളുമായി കാണാനെത്തിയത് സുരേഷ് ഗോപിയും രാധികയുമായിരുന്നുവെന്ന് മോഹൻ പറയുന്നു.(‘When Mole was born,he came to meet her with baby clothes for the first time,and Suresh had long been familiar with the lessons of care’,)
‘വർഷങ്ങൾക്ക് മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ് ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്ത് വിടാൻ ആവശ്യപ്പെട്ടു. റൂം ബോയ് അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പായ്ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്ട്സ് അതുപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇത് മോൾക്ക് കൊടുക്കണമെന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു.എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ് ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ നന്മകളും നേരുന്നു’- മോഹൻ ജോസ് പറഞ്ഞു.
Home entertainment ‘മോൾ പിറന്നപ്പോൾ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാനെത്തി, കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു’