Tuesday, March 18, 2025

ത്രില്ലര്‍ പോരാട്ടത്തില്‍ ജയം; ജബിയുറിനെ വീഴ്ത്തി കോക്കോ ഗഫ് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കോക്കോ ഗഫ് സെമിയില്‍. ക്വാര്‍ട്ടറിലെ ത്രില്ലര്‍ പോരാട്ടം അതിജീവിച്ചാണ് മൂന്നാം സീഡും അമേരിക്കന്‍ താരവുമായി ഗഫ് അവസാന നാലിലെത്തിയത്. ടുണീഷ്യന്‍ താരം ഒന്‍സ് ജബിയുറിനെ വീഴ്ത്തിയാണ് ഗഫിന്റെ മുന്നേറ്റം.

ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ഗഫിന്റെ തിരിച്ചു വരവ്. ആദ്യ 4-6 എന്ന സ്‌കോറിനാണ് ഗഫ് വീണത്. പിന്നീട് രണ്ടും മൂന്നും സെറ്റുകള്‍ വന്‍ മുന്നേറ്റമാണ് താരം നടത്തിയത്. സ്‌കോര്‍: 4-6, 6-2, 6-3.കഴിഞ്ഞ വര്‍ഷവും ജബിയുര്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. 2022, 23 വര്‍ഷങ്ങളില്‍ വിംബിള്‍ഡന്‍ ഫൈനലിലും 2022ല്‍ യുഎസ് ഓപ്പണിലും ഫൈനലിലെത്തിയ താരമാണ് ജബിയുര്‍.

Latest News

ലഹരി വിറ്റാൽ, ലാഭം 6000 രൂപ വരെ; പ്രതിയുടെ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.ഇതര സംസ്ഥാന...

More News