നടി മന്ദിര ബേദിയും ഭര്‍ത്താവ് രാജ് കൗശാലും 2020ലാണ് താര എന്ന മകളെ ദത്തെടുക്കുന്നത്. അന്ന് 9 വയസായിരുന്നു മകന്‍ വീറിന്. എന്നാല്‍ സഹോദരിയെ അംഗീകരിക്കാന്‍ തുടക്കത്തില്‍ വീറിന് സാധിച്ചില്ല എന്ന് പറയുകയാണ് മന്ദിക ബേദി. താര വരുന്ന സമയത്ത് വീര്‍ കരച്ചിലായിരുന്നെന്നും ഇത് കണ്ട് തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ആശങ്കപ്പെട്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്നും മറ്റൊരു കുഞ്ഞിനെ ദത്തെടുക്കണമെന്നും താന്‍ വളരെ നേരത്തെ തീരുമാനിച്ച കാര്യമാണ് എന്നാണ് മന്ദിര പറയുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ അമ്മയാവാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ ക്രിക്കറ്റിന്റെ തിരക്കിലായിരുന്നു. എന്റെ ചില കോണ്‍ട്രാക്റ്റുകളില്‍ ഗര്‍ഭിണിയാവരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ അമ്മയാവണം എന്ന് ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു. അമ്മയാവണമെന്ന് തീരുമാനമെടുത്ത് മൂന്നാം മാസത്തില്‍ ഞാന്‍ ഗര്‍ഭിണിയായി. അപ്പോഴേക്കും ഞങ്ങള്‍ വിവാഹിതരായി 13 വര്‍ഷം കഴിഞ്ഞിരുന്നു. അമ്മയായപ്പോഴാണ് താന്‍ ചെയ്ത ഏറ്റവും മികച്ച കാര്യമാണ് അത് എന്ന് എനിക്ക് മനസിലായത്. എനിക്കും ഇനിയും കുഞ്ഞിനെ വേണമെന്ന് തോന്നി. വീറിന് ആറ് വയസുള്ളപ്പോഴാണ് ദത്തെടുക്കാനുള്ള തീരുമാനമെടുത്തത്.മൂന്ന് വര്‍ഷം കഴിഞ്ഞാണ് താര ഇവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. ജബല്‍പൂരില്‍ നിന്നാണ് താരയെ കണ്ടെത്തുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രൈവറ്റ് ജെറ്റിലാണ് രാജ് താരയെ മുംബൈയില്‍ എത്തിച്ചത്. എന്നാല്‍ സഹോദരി വരുന്നത് അംഗീകരിക്കാന്‍ വീര്‍ തയ്യാറായിരുന്നില്ല. വീര്‍ കരയുന്നതുകണ്ട് താന്‍ തെറ്റ് ചെയ്‌തെന്ന തോന്നല്‍ തനിക്കുണ്ടായി എന്നാണ് മന്ദിര പറയുന്നത്. പതിയെ വീര്‍ താരയെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ സാധാരണ സഹോദരനേയും സഹോദരിയേയും പോലെയാണ് ഇരുവരും എന്നാണ് മന്ദിര പറയുന്നത്.
2021ലാണ് മന്ദിരയുടെ ഭര്‍ത്താവ് രാജ് കൗശല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. അദ്ദേഹത്തേക്കുറിച്ച് ഓര്‍ക്കാതെ ഒരു ദിവസം പോലും തന്റേയും മക്കളുടേയും ജീവിതത്തില്‍ ഇല്ല എന്നാണ് താരം പറയുന്നത്.
‘താരയെ ദത്തെടുത്തത് ഇഷ്ടപ്പെടാതെ വീര്‍ കരയാന്‍ തുടങ്ങി, എന്റെ തീരുമാനം തെറ്റാണെന്ന് തോന്നി’
