Thursday, March 27, 2025

‘ഏറ്റവും പ്രിയപ്പെട്ട ദളപതിക്ക്’; പിറന്നാൾ ആശംസകൾ നേർന്ന് നയൻതാരയും പ്രഭുദേവയും

തമിഴകത്ത് മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടൻമാരിലൊരാളാണ് ഇളയ ദളപതി വിജയ്. ഇന്ന് 50-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് വിജയിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. നയൻതാരയും പ്രഭുദേവയുമടക്കം നിരവധി പേരാണ് വിജയ്‌യ്ക്ക് ആശംസകൾ നേർന്നത്.

‘ഏറ്റവും പ്രിയപ്പെട്ട ദളപതിയ്ക്ക് സന്തോഷകരമായ പിറന്നാൾ ആശംസകൾ, വരും വർഷങ്ങൾ മികച്ചതാകട്ടെ’ എന്നാണ് വിജയ്‌യ്ക്ക് പിറന്നാൾ ആശംസ നേർന്ന് നയൻതാര കുറിച്ചത്. ശിവകാശി, മാസ് രാജ, വില്ല്, ബിഗിൽ എന്നീ ചിത്രങ്ങളിൽ വിജയ്‌യും നയൻതാരയും ഒന്നിച്ചഭിനയിച്ചിരുന്നു. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട വിജയ്‌യ്ക്ക് പിറന്നാൾ ആശംസകൾ, സൂപ്പർ ഹീറോ’ എന്നാണ് വിജയ്‌യ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രഭുദേവ കുറിച്ചിരിക്കുന്നത്.

വിജയ്‌യുടെ പുതിയ ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് പ്രഭുദേവ പങ്കുവച്ചിരിക്കുന്നത്. ഗോട്ടിന്റെ സംവിധായകൻ വെങ്കട്ട് പ്രഭുവും ദളപതിയ്ക്ക് ആശംസയറിയിച്ചിട്ടുണ്ട്. പിറന്നാൾ ആശംസകൾ ദ് ഗോട്ട്, ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ആണ് ദളപതി വിജയ് നായകനായി വരാനിരിക്കുന്ന ചിത്രം. സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയായാണ് ഗോട്ട് തിയറ്ററുകളിലെത്തുന്നത്. ഇരട്ട വേഷത്തിലാണ് വിജയ് എത്തുകയെന്നാണ് വിവരം. സെപ്റ്റംബർ 5 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രശാന്ത്, മീനാക്ഷി ചൗധരി, മൈക്ക് മോഹൻ, സ്നേഹ, ലൈല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest News

ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !

പഴയത് പോലെയല്ല കാര്യങ്ങൾ. റോഡില്‍ വാഹനങ്ങളുടെ പ്രളയമാണ്. പല തരത്തിലുള്ള വാഹനങ്ങൾ. അതില്‍ ഇരുചക്രം മുതല്‍ 16 ചക്രമുള്ള വലിയ ലോറികൾ വരെ പെടും. ഇത്രയേറെ...

More News