Sunday, March 16, 2025

തൃശൂര്‍ സുരേഷ് ഗോപി ‘എടുത്തു’; തിരുവനന്തപുരത്ത് തരൂര്‍ വിയര്‍ക്കുന്നു

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 22,000 കടന്നു. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി 22,302 വോട്ടുകള്‍ക്കാണ് ലീഡു ചെയ്യുന്നത്. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.തിരുവനന്തപുരത്തും ബിജെപിയും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിറ്റിങ് എംപിയായ ശശി തരൂര്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനോട് വിയര്‍ക്കുകയാണ്. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം രാജീവ് ചന്ദ്രശേഖര്‍ രണ്ടായിരത്തിനടുത്ത് വോട്ടുകള്‍ക്ക് തരൂരിനേക്കാള്‍ ലീഡ് ചെയ്യുകയാണ്.

കേരളത്തില്‍ യുഡിഎഫ് തരംഗമാണ് പ്രകടമാകുന്നത്. സംസ്ഥാനത്തെ 20 ല്‍ 12 സീറ്റിലും യുഡിഎഫ് ലീഡു ചെയ്യുകയാണ്. രണ്ടു സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. ആലത്തൂരില്‍ സിപിഎമ്മിന്റെ കെ രാധാകൃഷ്ണന്‍ മാത്രമാണ് ഇടതുപക്ഷത്ത് മുന്നേറുന്നത്.

Latest News

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...

More News